ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാൻ ബ്രിട്ടൻ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം. യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോർന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ പിഴവാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെ 4,500 അഫ്ഗാനികൾ യുകെയിൽ എത്തിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ ചോർന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് രഹസ്യ പദ്ധതി രൂപികരിച്ചത്. ബ്രിട്ടിഷ് […]