ഗർഭിണിയാണെന്നറിഞ്ഞ് 17 മണിക്കൂറുകൾക്കകം കുഞ്ഞിനു ജന്മം നൽകിയ അവിശ്വസനീയമായ അനുഭവം പങ്കുവച്ച് യുവതി. ഓസ്ട്രേലിയൻ സ്വദേശിയായ ഷാർലറ്റ് സമ്മർ എന്ന യുവതിയാണ് ‘ക്രിപ്റ്റിക് പ്രഗ്നൻസി’ എന്ന അത്യപൂർവമായ അവസ്ഥയിലൂടെ കടന്നുപോയ അനുഭവം പങ്കുവച്ചത്. ഗർഭാവസ്ഥയുടെ അവസാനഘട്ടം വരെ ഒരു സ്ത്രീക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലെന്നതാണ് ‘ക്രിപ്റ്റിക് പ്രഗ്നൻസി’യുടെ പ്രത്യേകത. പ്രസവത്തിനു മുൻപ് ശരീരഭാരം കൂടുകയും ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ വലുപ്പം വർധിക്കുകയും ചെയ്തത് ഷാർലറ്റ് ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്ന് അവർക്ക് മാനസിക സമ്മർദമുണ്ടായിരുന്നു. എന്നാൽ അപ്പോഴും ഗർഭിണിയാണെന്ന് യുവതി അറിഞ്ഞിരുന്നില്ലെന്നാണ് […]