ഡമാസ്കസ്: സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്തകൾ വായിക്കുന്നതിനിടെ പിന്നിൽ ബോംബ് വന്നു പതിക്കുകയായിരുന്നു. ശബ്ദം കേട്ടു വാർത്താ അവതാരക ജീവനുംകൊണ്ടു ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസമാണ് […]