കോട്ടയം: കുട്ടി വൈദ്യുതി ലൈനിനു താഴെയുള്ള സൈക്കിൾ ഷെഡിനു മുകളിൽ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. അതായതു കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്. അതിനു അവരെ കുറ്റക്കാരാക്കുകയാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാർ. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്നും മന്ത്രിമാർ ഒഴിഞ്ഞു മാറും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും വിഡി സതീശൻ. തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് […]









