വാഷിങ്ടൻ: യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2003ൽ അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന വിവാദം പ്രചരിക്കവേ, വാർത്ത പുറത്തുവിട്ട വാൾസ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ട കേസ് നൽകി ട്രംപ്. യുഎസ് മാധ്യമത്തിനെതിരെ 10 ബില്യൻ ഡോളർ (1000 കോടി) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കേസ്. റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരെയാണ് ട്രംപ് ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. […]