തിരുവനന്തപുരം: മദ്യനയഭേദഗതി വിജ്ഞാപനമായി സാർക്കാർ. ഇനി മുതൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, ബിസിനസ് സമ്മേളനങ്ങൾ, കൂടിച്ചേരലുകൾ, വിവാഹസത്കാരം എന്നിവയുടെ ഭാഗമായി വൻകിട ഹോട്ടലുകളിൽ എല്ലാ മാസവും ഒന്നാംതീയതിയും മദ്യം വിളമ്പാം. നിലവിൽ ത്രീസ്റ്റാർമുതൽ മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാൻഡ്, ഹെറിറ്റേജ് ക്ലാസിക്, ബോട്ടിക് ഹോട്ടലുകൾ എന്നിവയ്ക്കാണ് ഒന്നാംതീയതി മദ്യം വിളമ്പാൻ അനുമതി ലഭിക്കുക. അതേസമയം പ്രാദേശിക ചരിത്രമോ, സംസ്‌കാരമോ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ചെറുതും സ്വതന്ത്രവുമായ ആഡംബര ഹോട്ടലുകളെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ടിക് ഹോട്ടലുകൾ എന്ന ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്. അതുപോലെ […]