പാലക്കാട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സി പി എം പ്രവർത്തൻ രംഗത്ത്. ബൈക്ക് യാത്രക്കിടെ ഒറ്റപ്പാലം – മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ പിലാത്തറ സ്വദേശി കബീറിനാണ് ഫേസ്ബുക്കിലൂടെ മന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് കബീർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റപ്പാലം പി ഡബ്ല്യു ഡി ഓഫീസിൽ പോയി എ ഇ യോട് […]