കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്ത്. ഇക്കാര്യത്തിൽ ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ബിനാമി ഇടപാട് ആരോപണത്തിൽ സർക്കാർ അവർക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും ഷമ്മാസ് ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ദിവ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദിവ്യ പുതിയ വഴികൾ തേടുന്നത്. […]








