തിരുവനന്തപുരം: താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി സംഘടനാഭാരവാഹികൾക്കിടയിൽ വാക്പോര്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന. ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ […]









