വത്തിക്കാൻ: ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലിയോ മാർപാപ്പ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തിൽ അഗാധ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു മാർപാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്. പാപ്പയുടെ വാക്കുകൾ ഇങ്ങനെ ‘ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും […]