കൂടെയുള്ളവരെ പോലും നിഷ്പ്രഭമാക്കുന്ന വാക്ക് വിഎസ്… ഏതു ഉന്നതൻ വന്നു തലകുത്തി നിന്നാലും വിഎസ് എന്ന രണ്ടക്ഷരത്തെ കണ്ടാൽ അണികൾക്കിടയിൽ ആവേശം അലതല്ലും… പിന്നെ അവർ അലറി വിളിക്കും കണ്ണേ… കരളേ… വിഎസ്സേ… അതായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ. ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, കാലത്തെ അതിജീവിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി, പ്രായം തോൽപിക്കാത്ത മുന്നണി പോരാളി, പുന്നപ്ര സമരസഖാവ്… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്കധിപനായിരുന്നു വിഎസ്. പക്ഷെ ഈ വിശേഷണങ്ങൾക്കൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തോഴം പഴക്കമുണ്ട്. 1940 […]