കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിർണായക ശക്തിയായി മാറിയ പുന്നപ്രയുടെ വിപ്ലവ നായകൻ. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളെങ്കിലും അലറിവിളിക്കുന്ന മനുഷ്യത്തിരമാലകളെ വാക്കുകൾ തന്റെ സ്വത സിദ്ധമായ വാക്കുകൾ കൊണ്ട് പിടിച്ചിരിക്കാൻ കഴിവുള്ള വിപ്ലവകാരി…അതായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1923 ഒക്ടോബർ 20-നാണ് ശങ്കരന്റെയും അക്കമ്മയുടേയും മകനായി ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഏഴാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴിലാളികൾക്കിടയിലേക്കിറങ്ങി. തിരുവിതാംകൂറിൽ […]