തൃശൂര്‍: നിറവയറിലും കടമ നിറവേറ്റാനായി ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥ. ഒല്ലൂർ സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിക്കെതിരെ മൊഴി നൽകാനാണ് തൃശൂർ സിറ്റി ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മി എം എസ്സ് കോടതിയിൽ എത്തിയത്. വീട്ടുകാരും സഹപ്രവർത്തകരും പ്രസവാവധി വൈകിപ്പിച്ചാല്‍ ഉണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ഈ കേസിൽ മൊഴി നൽകിയശേഷം അവധി എടുക്കാമെന്ന് ശ്രീലക്ഷ്മി തീരുമാനിക്കുകയായിരുന്നു. പ്രസവം അടുത്തതിനാൽ ദിവസവും […]