ന്യൂയോർക്ക്: ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോൾ മറു സൈഡിൽ കടംവാങ്ങിക്കൂട്ടുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പാർവഥനേനി ഹരിഷ്. യുഎൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ കണക്കറ്റ് വിമർശിച്ചത്. സുരക്ഷ, സാമൂഹിക- സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇന്ത്യ എങ്ങനെയാണ് മുന്നേറിയതെന്ന് വിശദീകരിച്ച പാർവഥനേനി, ഭീകരത, മതഭ്രാന്ത്, തുടർച്ചയായ കടം വാങ്ങൽ എന്നിവയിൽ മുങ്ങിക്കുളിച്ച രാജ്യമായി പാക്കിസ്ഥാൻ മാറിയെന്നും കുറ്റപ്പെടുത്തി. ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യവും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ […]