മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി കെ ഫർസീന (35) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ് അയച്ച ശേഷമായിരുന്നു മരണം. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വെള്ളാരം കല്ലിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കുകയാണെന്ന് ഫർസീന സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറയുന്നു. തുടർന്ന് […]