കോഴിക്കോട്: മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറിയ യുവതി കാരണം ബസിന്റെ ഒരു ട്രിപ്പ് മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ വടകര പഴയ ബസ് സ്റ്റാന്റിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബസിൽ മാഹിയിൽ വച്ചാണ് യുവതി കയറിയത്. മദ്യപിച്ച് പൂക്കുറ്റിയായ നിലയിൽ ബസിൽ കയറിയ ഇവർ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങി. വടകരയിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും കണ്ടക്ടർക്ക് പണം നൽകിയിരുന്നില്ല. പിന്നീടു വടകര പുതിയ സ്റ്റാന്റിൽ ബസ് എത്തിയപ്പോൾ കണ്ടക്ടർ തട്ടി […]









