ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായതോടെ കേരളത്തിനും പ്രതീക്ഷ. കേരളത്തിന്റെ തനത് മദ്യമായ കള്ളിന് ബ്രിട്ടനിൽ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത ലഹരി പാനീയങ്ങളായ ഗോവയിലെ ഫെനി, നാസിക്കിലെ വൈനുകൾ എന്നിവക്കും അംഗീകാരം ലഭിച്ചേക്കും. കള്ള് അടക്കമുള്ള ഇന്ത്യൻ ലഹരി പാനീയങ്ങൾക്ക് യുകെയിലെ ഉയർന്ന നിലവാരമുള്ള റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി ശൃംഖലകളിൽ ഭൂമിശാസ്ത്ര സൂചിക (ജിഐ) സംരക്ഷണവും ഷെൽഫ് സ്ഥലവും ലഭിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായി. ഇരു രാജ്യങ്ങളും […]