കണ്ണൂർ: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ തർക്കം മുറുകുന്നു. ജയിൽ ചാട്ടത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയർത്തിയും ജയിൽ ഉപദേശക സമിതിയെ ഉൾപ്പെടെ സംശയ മുനയിലേക്ക് നിർത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയിൽ ഉപദേശക സമിതി അംഗവുമായ പി ജയരാജൻ രംഗത്തെത്തി. സെൻട്രൽ ജയിൽ ഉപദേശക […]