കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിൽ. തളാപ്പിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടം പോലീസ് വളയുകയായിരുന്നു. ഇതോടെ ഇയാൾ ഓടി സമീപത്തെ കിണറ്റിലേക്കു ചാടുകയായിരുന്നു. അവിടെ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ബിനോജ്എന്നയാളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടി. ബിനോജ് പറയുന്നതിങ്ങനെ- […]