ഒരുമാസം തുടർച്ചയായി ബിയർ മാത്രം കുടിച്ചതിന് പിന്നാലെ തായ്‍ലാൻഡിൽ 44 -കാരൻ മരിച്ചതായി റിപ്പോർട്ടുകൾ..തായ്‌ലൻഡിലെ റയോങ്ങിലെ ബാൻ ചാങ് ജില്ലയിൽ നിന്നുള്ള തവീസക് നാംവോങ്‌സ എന്ന യുവാവാണ് മരിച്ചത്. 16 -കാരനായ മകനാണത്രെ ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇയാൾ വിവാഹമോചനം നേടിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ ബിയർ മാത്രമാണ് ബിയർ മാത്രമാണ് കുടിച്ചിരുന്നത് എന്നാണ് പറയുന്നത്.
ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഇയാൾ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു എന്നും പിന്നാലെ ഏകദേശം ഒരുമാസത്തോളം മദ്യം മാത്രം കഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാളുടെ മകൻ എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുകയും അച്ഛനെ കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എങ്കിലും അയാൾ ആ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ALSO READ : തോൽവി സൃഷ്ടിച്ച ‘വില്ലൻ’; അമേരിക്കൻ കെട്ടുകഥകൾ പൊളിഞ്ഞിട്ടും വിവാദങ്ങളൊഴിയാതെ ‘റഷ്യഗേറ്റ്’
താൻ സ്കൂളിൽ നിന്നു വന്നപ്പോഴേക്കും അച്ഛന് ചുഴലിപോലെ വരികയും പിന്നാലെ കിടപ്പുമുറിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നും മകൻ പറയുന്നു. ഉടനെ തന്നെ സിയാം റയോങ് ഫൗണ്ടേഷനിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു. എന്നാൽ, സങ്കടകരമെന്ന് പറയട്ടെ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു
The post ഒരുമാസം തുടർച്ചയായി ബിയർ മാത്രം കുടിച്ചു; യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.