ന്യൂഡൽഹി: നിമിഷപ്രിയ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച സംഭവത്തിൽ തലാഖിന്റെ കുടുംബത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കമെന്റിടുന്നവർക്കെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വധശിക്ഷ ഒഴിവാക്കാനും മോചനം സാധ്യമാക്കാനും ഇനിയും അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. നാം മനസ്സിലാക്കേണ്ടത്, ക്രൂരമായി കൊല ചെയ്യപ്പെട്ട സഹോദരന്റെ ബന്ധുമിത്രാദികളുടെയും സ്നേഹിതരുടെയും വേദന നാം ഊഹിക്കുന്നതിലും അപ്പുറം ആണ്. നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് ഈ വധശിക്ഷ. […]