തിരുവനന്തപുരം: ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷമായതിൻ്റെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ സൈനിക നീക്കം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെർ-അൽ-ബലാഹ്, ഗാസ സിറ്റി മേഖലയിൽ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങൾ നടത്തില്ലെന്നാണ് പ്രഖ്യാപനം. ഈ മേഖലയിൽ ഇസ്രയേലി സൈന്യം കൊണ്ടുവന്ന നിയന്ത്രണങ്ങൾ കടുത്ത ക്ഷാമത്തിന് കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇത് ആദ്യം വകവെക്കാതിരുന്ന ഇസ്രയേലി സൈന്യം കൊടുംപട്ടിണിയിലേക്ക് മേഖല തള്ളപ്പെട്ടതോടെയാണ് സൈനിക […]