
കോട്ടയം: കോട്ടയം ജില്ലയിൽ നടത്തിയ രാസലഹരി വേട്ടയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരോധിത രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്ള ഷഹാസ് ആണ് മണർകാട് നിന്ന് പിടിയിലായത്. ഈരാറ്റുപേട്ടയിൽ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിൻ യാസീൻ എന്നിവരുമാണ് പിടിയിലായത്. ഇവരെ പൊലീസ് റിമാന്റ് ചെയ്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
The post കോട്ടയത്ത് നടന്ന രാസലഹരി വേട്ടയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ് appeared first on Express Kerala.









