വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിനെ അമേരിക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയദീപ് പട്ടേൽ (31) ആണ് പിടിയിലായത്. ഫീനിക്സിലെ ചിൽഡ്രൻസ് ആശുപത്രിയിൽ മുൻപ് ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായിരുന്നു ഇയാൾ. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 1200 ഓളം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് ജയദീപിലേക്ക് അന്വേഷണം എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിൻ്റെ ചിത്രങ്ങളും വീഡിയോകളും വന്നതോടെയായിരുന്നു ഇത്. അന്വേഷണത്തിനിടെ പട്ടേലിൻ്റെ […]