
വെസ്റ്റ് ബാങ്ക്: ഓസ്കാർ നേടിയ ചലച്ചിത്രം ‘നോ അദർ ലാൻഡ്’ നു വേണ്ടി പ്രവർത്തിച്ച പലസ്തീൻ ആക്ടിവിസ്റ്റ് ഒദെ മുഹമ്മദ് ഹദാലിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന വെടിവെപ്പിലാണ് അധ്യാപകൻ കൂടിയായ മുഹമ്മദ് ഹദാലിനെ ഒരു ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു.
ഹെബ്രോണിനടുത്തുള്ള ഉം അൽ-ഖൈർ ഗ്രാമത്തിൽ നടന്ന ആക്രമണത്തിനിടെ കുടിയേറ്റക്കാരുടെ വെടിയേറ്റ് ഹദാലിൻ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അതോറിറ്റിയുടെ വിദ്യാഭ്യാസ മന്ത്രാലയവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
കൂടാതെ,നോ അദർ ലാൻഡിൻ്റെ സംവിധായകരായ ഇസ്രയേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാമും പലസ്തീൻ പത്രപ്രവർത്തകൻ ബാസൽ അദ്രയും ഹദാലിന്റെ കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്.
“എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഔദ ഇന്ന് വൈകുന്നേരം കൊല്ലപ്പെട്ടു” ബാസൽ അദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. “അദ്ദേഹം തന്റെ ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ നിൽക്കുമ്പോൾ ഒരു കുടിയേറ്റക്കാരൻ നെഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു, ഇങ്ങനെയാണ് ഇസ്രയേൽ നമ്മളെ ഇല്ലാതാക്കുന്നത്” അദ്ര കൂട്ടിച്ചേർത്തു.
Also Read: ‘ഒറ്റക്കുട്ടി നയം’ മാറ്റിയിട്ടും രക്ഷയില്ല; ജനനനിരക്ക് കൂട്ടാൻ ചൈനയുടെ പുതിയ തന്ത്രം!
“മസാഫർ യാട്ടയിൽ ‘നോ അദർ ലാൻഡ്’ ചിത്രീകരിക്കാൻ ഞങ്ങളെ സഹായിച്ച ശ്രദ്ധേയനായ ആക്ടിവിസ്റ്റ്” സിനിമയുടെ മറ്റൊരു സംവിധായകനായ യുവാൽ എബ്രഹാം, കൊല്ലപ്പെട്ട മൊഹമ്മദ് ഹദാലിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. സംഭവത്തിന്റെ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. യിനോൺ ലെവിയ എന്നയാളാണ് വെടിവെച്ചതെന്ന് താമസക്കാർ തിരിച്ചറിഞ്ഞതായും എബ്രഹാം വ്യക്തമാക്കി. ഇയാളാണ് ഈ വീഡിയോയിൽ ഭ്രാന്തനെപ്പോലെ വെടിവയ്ക്കുന്നതെന്നും എബ്രഹാം സോഷ്യൽ മീഡിയയിൽ കുറിച്ചു.
മസാഫർ യാട്ടയിലെ പലസ്തീൻ സമൂഹത്തിനെതിരായ ഇസ്രയേലി കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണങ്ങൾ അടയാളപ്പെടുത്തുന്ന സിനിമയാണ് ഓസ്കാർ അവാർഡ് ലഭിച്ച നോ അദർ ലാൻഡ്. സിനിമാ ചിത്രീകരണത്തിൽ സഹായിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഒദെ മുഹമ്മദ് ഹദാലിൻ പ്രശസ്തനായത്.
The post ഓസ്കാർ ചിത്രം ‘നോ അദർ ലാൻഡി’നു വേണ്ടി പ്രവർത്തിച്ച പലസ്തീൻ ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു appeared first on Express Kerala.









