കണ്ണൂർ: താന്‍ എഴുതിയ നൂറ് പേജുള്ള ആ പുസ്തകം എല്ലാം പറയുമെന്ന് പയ്യന്നൂരിലെ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 29-ന് പ്രകാശനം നടത്തും. പ്രിന്റര്‍ ആൻഡ് പബ്ലിഷർ വി.കുഞ്ഞിക്കൃഷ്ണൻ തന്നെയാണ്. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് പേര്. ഇതുവരെ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ ഇതിലുണ്ടാകുമെന്ന് വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ആറുമാസം മുൻപാണ് പുസ്തകം എഴുതാൻ തുടങ്ങിയത്. പുസ്തകപ്രകാശനം ചടങ്ങായി നടത്താനാണ് ആലോചന. 100 രൂപയാണ് പുസ്തകത്തിന്റെ വില. വാട്‌സാപ്പ് മുഖേനയും മറ്റും പുസ്തകം സ്വയം വിതരണംചെയ്യും. സഹകരണമേഖലയുമായി ബന്ധപ്പെട്ട് […]






