നെയ്യാറ്റിൻകര; ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ഷിജിലിന് എതിരെ ഗാർഹിക പീഡനക്കുറ്റം കൂടി ചുമത്തിയേക്കും. ഗാർഹിക പീഡനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. റിമാൻഡിലുള്ള പിതാവ് കാഞ്ഞിരംകുളം ചാണി തവ്വാവിള ഷിജിൽ ഭവനിൽ ഷിജിലിനെ (34) കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയിൽ അപേക്ഷ നൽകും. സംശയത്തെ തുടർന്നാണ് ഇഹാനെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ നിഗമനം. 2024 ജനുവരി 8ന് ആണ് മാറനല്ലൂർ മുണ്ടുകോണം കുഴിവിള റോഡരികത്തു വീട്ടിൽ കൃഷ്ണപ്രിയയെ ഷിജിൽ വിവാഹം കഴിക്കുന്നത്. […]








