കാഞ്ഞങ്ങാട് (കാസർകോട്): പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുൻപു ഗൾഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപാണു വീട്ടിൽ പ്രസവിച്ച 15 വയസ്സുകാരിയെ രക്തസ്രാവത്തെ […]