മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും.’–ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനു മുൻപ് മലയാളി കന്യാസ്ത്രീകളെ ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജ്യോതിയുടെയും സംഘത്തിന്റെയും ആൾക്കൂട്ട വിചാരണ. പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും കാണാം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയർലെസ് മൈക്കും ജ്യോതി വസ്ത്രത്തിൽ ധരിച്ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. തുടക്കം മുതൽ ഒടുക്കം വരെ ദ്വയാർഥ പ്രയോഗങ്ങളും ചോദ്യങ്ങളുമാണ്. കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കു പോകാനിരുന്ന […]









