പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കൽ വീട്ടിൽ വള്ളിയാണ് (80) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.