കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞം സീ പോർട്ടിനെയും, കപ്പൽ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി. കപ്പൽ അപകടം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സർക്കാർ ഹൈക്കോടതിയിൽ നേരത്തെ എം എസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം […]