തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വിവാദ വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് ഒടുവിൽ കാരണം കാണിക്കൽ നോട്ടിസ്. ഡോ.ഹാരിസിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുയർന്ന പ്രതിഷേധം കാരണം നടപടി വൈകിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഡിഎംഇയാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഏതാനും നാളുകൾ മുൻപു ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനായി സർക്കാർ […]