ഇന്ത്യ ‘ചത്ത’ സമ്പദ്‍വ്യവസ്ഥയെന്ന് ട്രംപ്; അല്ലെന്ന് കണക്കുകൾ, മുൻ റഷ്യൻ പ്രസിഡന്റിനെതിരെയും ട്രംപിന്റെ വെല്ലുവിളി ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരായ പ്രകോപനം അവസാനിപ്പിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും ചേർന്ന് എന്താണ് ചെയ്യുന്നതെന്നത് താൻ കാര്യമാക്കുന്നില്ലെന്നും അവർക്കൊന്നിച്ച് അവരുടെ ‘ചത്ത’ സമ്പദ്‍വ്യവസ്ഥയെ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) കൂടുതൽ താഴ്ചയിലേക്ക് കൊണ്ടുപോകാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇന്ത്യയുമായി യുഎസിന് ചെറിയ വ്യാപാരബന്ധം മാത്രമാണുള്ളതെന്ന് പറഞ്ഞ ട്രംപ്, ലോകത്ത് ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന തന്റെ […]