ദിവസേന ഒരു മുട്ട കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. എളുപ്പം പാചകം ചെയ്യാവുന്നതും, സലാഡായി പച്ചക്കറികളോടൊപ്പം ഉപയോഗിക്കാമെന്നതും മുട്ടയെ ഏറെ പ്രിയങ്കരമാക്കുന്നു. ഒരു മുട്ടയിൽ നിന്നും 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. ഇത്രയും ചെലവ് കുറഞ്ഞ മറ്റൊരു പ്രോടീൻ സോഴ്സ് ഉണ്ടോ എന്നതു തന്നെ സംശയമാണ്. എല്ലാ അവശ്യ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുള്ള ഹൈ ക്വാളിറ്റി പ്രോട്ടീൻ ആണ് മുട്ടയുടെ പ്രത്യേകത.
അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്ന വിറ്റാമിൻ ഡി മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇറച്ചിയോ മീനോ ഇല്ലാത്ത ദിനങ്ങളിൽ മുട്ട വിഭവങ്ങളിൽ ആശ്വാസം കാണുന്നവരാണ് കൂടുതലും. എല്ലാ പ്രായകാർക്കും ധെെര്യമായി മുട്ട കഴിക്കാം. എന്നാൽ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ടയ്ക്ക് ഒപ്പമോ മുട്ട കഴിച്ചശേഷമോ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: കൊഴുപ്പിനെ ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന 8 പാനീയങ്ങൾ
മസാലയും നാരങ്ങയും
മുട്ടയിൽ ഉപ്പും ഗരം മസാലയും ചേർത്ത് കഴിക്കുന്നവർ ഉണ്ട്. ചിലർ നാരങ്ങാ നീരും മസാലയ്‌ക്കൊപ്പം ചേർത്ത് മുട്ട കഴിക്കും. എന്നാൽ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ആരോഗ്യത്തിന് ദോഷമാണ്. ഓറഞ്ച് പോലുള്ള പഴങ്ങൾക്കൊപ്പവും മുട്ട കഴിക്കാൻ പാടില്ല.
വാഴപ്പഴം
മുട്ടയുടെ ഒപ്പം വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. മുട്ട കഴിച്ചശേഷം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.
ചായ
ചായയുടെ ഒപ്പം മുട്ടകഴിക്കുന്നവരുണ്ട്. എന്നാൽ ഇത് ശരിയായ രീതിയല്ല. ചായയിൽ ടാനിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ടയും ചായയും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
The post ഇവയോടൊപ്പം മുട്ട കഴിക്കല്ലേ; ആരോഗ്യത്തിന് നല്ലതല്ല appeared first on Express Kerala.