ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവേ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി. ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് തന്റെ കാലുകൾ വെട്ടിയെടുത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സദാനന്ദൻ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് സഭയുടെ ഡെസ്കിൽ വച്ചത്. ഇതോടെ കേരളത്തിൽനിന്നുള്ള ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ഈ പ്രവൃത്തി സഭയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടായിരുന്നു ബ്രിട്ടാസിന്റെ രംഗപ്രവേശം. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ തന്നെ ആക്രമിച്ചുവെന്ന് സദാനന്ദൻ സഭയിൽ […]









