കൊച്ചി/ തിരുവനന്തപുരം: കേരള സർവകലാശാലയിൽ എലിയും പൂച്ചയും കളിയാണെന്ന വിമർശനവുമായി ഹൈക്കോടതി. കേരള സര്‍വകലാശാല റജിസ്ട്രാറുടെ ചുമതല സംബന്ധിച്ച തർക്കത്തിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. ഡോ. കെ.എസ്.അനില്‍ കുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പരാമർശം. തര്‍ക്കത്തില്‍ വൈസ് ചാൻസലറോടും സർവകലാശാലയോടും കോടതി വിശദീകരണം തേടി. സര്‍വകലാശായും വൈസ് ചാന്‍സലറും തിങ്കളാഴ്ച മറുപടി നല്‍കണം. റജിസ്ട്രാറുടെ ചുമതല നിര്‍വഹണം വൈസ് ചാന്‍സലര്‍ തടസപ്പെടുത്തുന്നുവെന്നും തന്റെ സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.എസ്.അനില്‍ കുമാർ കോടതിയെ […]