തിരുവനന്തപുരം: പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡിന് ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ അർഹയായി. നവ മാധ്യമ സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവർത്തനം നടത്തുന്ന പോർട്ടൽ ആയി ദ ന്യൂസ് മിനിറ്റിനെ വളർത്തിയെടുത്തതിനാണ് പുരസ്‌കാരം. കേരള സർവകലാശാല കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും എം.സി.ജെ ആലുമ്നി അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ്. ഓഗസ്റ്റ് നാലിന് […]