
ബെംഗളൂരുവിന്റെ പൊതുഗതാഗത സംവിധാനത്തിന് കരുത്തുപകരുന്നതാണ് നമ്മ മെട്രോയുടെ യെല്ലോ ലൈന്‍. ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടുന്ന നഗരത്തിന് ഏറെ ആശ്വാസമേകും ഈ പാത. മെട്രോയുടെ, രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഈ ലൈന്‍ പൊതുഗതാഗതം കൂടുതല്‍ പ്രാപ്യവും, സമയബന്ധിതവും, പരിസ്ഥിതി സൗഹൃദപരവുമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പുമാണ്. തെക്കന്‍ ബെംഗളൂരുവിന്റെ ഐടി ഇടനാഴികളും റെസിഡന്‍ഷ്യല്‍ പോക്കറ്റുകളും തമ്മില്‍ മികച്ച കണക്ടിവിറ്റി സാധ്യമാക്കുന്നതുമാണ് ഈ പദ്ധതി.