അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ചിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്. ഒന്നാം ഇന്നിങ്സിൽ 29 റൺസ് കൂടി നേടിയതോടെ ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മറിയിരിക്കുകയാണ് ജോ റൂട്ട്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
7220 റൺസാണ് ആകെ ഹോം ടെസ്റ്റുകളിൽ ജോ റൂട്ട് നേടിയിട്ടുള്ളത്. 7216 റൺസാണ് സച്ചിൻ നേടിയിരുന്നത്. 7578 റൺസ് നേടിയ ഓസിസിന്റെ റിക്കി പോണ്ടിംഗ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്.
The post ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട് appeared first on Express Kerala.