
ശാരീരിക-മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. മതിയായ ഉറക്കമില്ലെങ്കില്‍ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഉറക്കമില്ലായ്മ മാനസിക പ്രയാസങ്ങള്‍ക്ക് കാരണമാവുകയും ഓര്‍മ്മശക്തിയില്‍ കുറവ് വരുത്തുകയും ചെയ്യും.
ഉറക്കക്കുറവ് പൊതുവില്‍ ഉന്‍മേഷവും ഉണര്‍വും ചോര്‍ത്തിക്കളയും. പ്രവര്‍ത്തന ക്ഷമത കുറയ്ക്കുകയും അലസത സൃഷ്ടിക്കുകയും ചെയ്യും. ഓരോ പ്രായത്തിലുള്ളവര്‍ക്കും നിശ്ചിത മണിക്കൂര്‍ നീളുന്ന ഉറക്കം സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നവജാത ശിശുക്കള്‍ പതിനേഴ് മണിക്കൂര്‍ വരെ ഉറങ്ങണം. ആറ് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ളവര്‍ 12 മണിക്കൂര്‍ വരെയും 13 മുതല്‍ 17 വയസ് വരെയുള്ളവര്‍ പത്ത് മണിക്കൂര്‍ വരെയും ഉറങ്ങണം. 13 മുതല്‍ 60 വയസുള്ളവര്‍ ഏഴ് മണിക്കൂറോ അതിലധികമോ ഉറങ്ങണം. 65 ന് മുകളിലുള്ളവര്‍ 8 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്നുമാണ് സിഡിഎസ് നിര്‍ദേശിക്കുന്നത്.
പ്രായത്തിനനുസരിച്ച് ഉറക്കം ഇങ്ങനെ
- നവജാത ശിശുക്കള്‍: 14-17 മണിക്കൂര്‍
- 4-12 മാസം: 12-16 മണിക്കൂര്‍
- 1-2 വയസ്: 11-14 മണിക്കൂര്‍
- 3-5 വയസ്: 10-13 മണിക്കൂര്‍
- 6-12 വയസ്: 9-12 മണിക്കൂര്‍
- 13-17 വയസ്: 8-10 മണിക്കൂര്‍
- 18-60 വയസ്: 7 മണിക്കൂറില്‍ കൂടുതല്‍
- 61-64 വയസ്: 7-9 മണിക്കൂര്‍
- 65 വയസില്‍ കൂടുതലുള്ളവര്‍ : 7-8 മണിക്കൂര്‍