ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേസിൽ ഒരു പരിഹാരത്തിലെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘‘ഞങ്ങൾ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ചില സൗഹൃദ സർക്കാരുകളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതൊരു സങ്കീർണ്ണമായ കേസാണ്. തെറ്റായ വിവരങ്ങളെയും ഊഹാപോഹങ്ങളെയും […]