മലക്കപ്പാറ: പിതാവിന്റെ ഒറ്റധൈര്യത്തിന്റെ പുറത്ത് രാഹുലിന് പുതുജീവൻ… മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി. സംഭവം നേരിൽക്കണ്ട് പുലിക്കു പിന്നാലെ പാഞ്ഞ പിതാവു പുലിയെ നേർക്കുനേർ നേരിട്ട് കുഞ്ഞിനെ രക്ഷിച്ചു. കേരള–തമിഴ്നാട് അതിർത്തിഗ്രാമമായ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ ബേബി– രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് (4) ഇന്നലെ പുലർച്ചെ 2 മണിയോടെ പുലി പിടിച്ചുകൊണ്ടുപോകാൻ നോക്കിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന ബേബി കാണുന്നത് കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുന്നതാണ്. […]