
സ്‌നേഹക്കരുതലാണ് സൗഹൃദത്തിന്റെ ആധാരശില. ഉള്ളുതുറന്ന് സംസാരിക്കാനും കുരുത്തക്കേടുകളില്‍ ചേരാനുമുള്ള കൂട്ട്. വീഴുമ്പോള്‍ താങ്ങാനും നേരെ നടത്താനും വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനും ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടെങ്കില്‍ ജീവിതം അത്രമേല്‍ സഫലം. ഈ സൗഹൃദ ദിനത്തില്‍ പ്രിയ ചങ്കുകള്‍ക്ക് നേരാം സ്‌നേഹാശംസകള്‍.
- നാം നനഞ്ഞ മഴകള്‍, കൊണ്ട വെയിലുകള്‍, തോളോടുതോള്‍ താണ്ടിയ വഴികള്‍…പ്രിയ ചങ്കുകള്‍ക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- നീയാണെന്റെ ചങ്കും വൈബും…പ്രിയ കൂട്ടുകാരന് സൗഹൃദ ദിനാശംസകള്‍
- നീയാണെന്റെ വൈബും ചങ്കും…പ്രിയ കൂട്ടുകാരിക്ക് സൗഹൃദ ദിനാശംസകള്‍
- സ്‌നേഹമയിയായി തുടരുക, വാത്സല്യവഴിയില്‍ അനന്തകാലം…പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്നേഹവേരുകള്‍ ഇനിയുമാഴട്ടെ അനുസ്യൂതം…പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- അതുല്യ സ്നേഹത്തിന്റെ കനിവാര്‍ന്ന ലോകമാണ് സൗഹൃദം…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്നേഹക്കരുതലിന്റെയും വാത്സ്യല്യക്കനിവിന്റെയും കാവലാളുകള്‍…എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സുഹൃത്ത്, പരിധികളില്ലാ സ്നേഹത്തിന്റെ പര്യായപദം…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സൗഹൃദമെന്നാല്‍ ഉറവ വറ്റാത്ത സ്നേഹം, പരിധിയിലാത്ത കരുതല്‍…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- കൂട്ടുകാരുടെ സ്നേഹവാത്സല്യത്തിന് തുല്യമായൊന്നുമില്ല…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്‌നേഹക്കൂട്ടായി തുടരുക, വാത്സല്യനിധികളായി പടരുക, കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- ഊര്‍ജസ്രോതസ്സായി തിളങ്ങുകയെന്നും…പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സൗഹൃദത്തണലേകുന്നു പരിധിയില്ലാ പരിരക്ഷ…പ്രിയ സ്‌നേഹിതര്‍ക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- കനിവോടെ, കരുത്തോടെ മുന്നേറുകയെന്നും…പ്രിയ സുഹൃത്തിന് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- നിറചിരിയെന്നും തിളങ്ങട്ടെ, കനിവിന്‍ ഹൃദയം തിളങ്ങട്ടെ…വാത്സല്യനിറവാര്‍ന്ന സൗഹൃദ ദിനാശംസകള്‍
- കനിവേറും വിളക്കായി തുടരുക, ജീവിതങ്ങളില്‍ വെളിച്ചം വിതറുക, പ്രിയ കൂട്ടുകാരിക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്നേഹവിളക്കാണുനീ, കരുതല്‍ തണലാണുനീ…പ്രിയ സ്‌നേഹിതയ്ക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്‌നേഹക്കരുതലിന്റെ സൗഹൃദത്തണലില്‍ സുരക്ഷിതമീ ജീവിതം…പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകള്‍
- അതുല്യസ്നേഹത്തിന്റെ സൗഹൃദക്കരുതല്‍…സ്നേഹപൂര്‍ണമായ സൗഹൃദ ദിനാശംസകള്‍
- സ്‌നേഹമഹാപ്രവാഹമായി തുടരുകയെന്നും…പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- ഉത്സാഹത്തിന്റെയും ഉന്‍മേഷത്തിന്റെയും ഊര്‍ജ സ്രോതസ്സ്…പ്രിയ കൂട്ടുകാരന് ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്‌നേഹിതര്‍ ചൊരിയും വാത്സല്യപ്രകാശത്തില്‍ തിളങ്ങുന്നു ലോകം…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- പകരമാവില്ലൊന്നും സൗഹൃദസ്‌നേഹത്തിന്…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സൗഹൃദം, സ്‌നേഹത്തിന്റെ മറുപേര്, കെടാതെ കാക്കാം നിറചിരികള്‍…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സ്‌നേഹിതരുടെ സ്വപ്നങ്ങള്‍ പൂവണിയുമ്പോള്‍ ലോകം അത്രമേല്‍ സുന്ദരം…ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- ഏതുവീഴ്ചയിലും എനിക്ക് തലചായ്ക്കാനുണ്ട് നിന്റെ സ്‌നേഹത്തോള്‍, ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍
- സങ്കടമഴയില്‍, ദുഖവെയിലില്‍ സ്നേഹക്കുടയാണ് ഈ സൗഹൃദം…സ്‌നേഹാശംസകള്‍