കൊച്ചി: കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നാളുകളെടുത്തി നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. അനിസിലിനെ കൊല്ലാൻ രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ മൊഴി. ഇതിനായി വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ പോലീസിനു ലഭിച്ചുകഴിഞ്ഞു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്. കൃത്യം നടന്ന ദിവസം രാത്രി അൻസിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തുമാറ്റുകയും ദൃശ്യങ്ങളും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു […]