മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹന ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനു സ്ഥലംമാറ്റം. ഇന്നലെ ഉച്ചയോട് കൂടി മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതു കുറയ്ക്കുമോയെന്ന ഡ്രൈവറുടെ ചോദ്യമാണ് പോലീസുകാരനെ ചൊടിപ്പിച്ചത്. തുടർന്നു പോലീസുകാരൻ വാഹന ഡ്രൈവറെ മർദിക്കുകയായിരുന്നു. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ഡ്രൈവർ ജാഫറിനെയാണു മർദിച്ചത്. ഇയാൾ ജാഫറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി. വെള്ളിയാഴ്ച പോലീസിന്റെ […]