മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായ് സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് മൂന്നാം വർഷവും പുതുമയാർന്ന പരിപാടികളോടെ തുടരുന്നു.
ഈ വർഷത്തെ അവധിക്കാല കേമ്പിൽ നാട്ടിൽ നിന്ന് വന്ന ട്രെയിനറും സിജി റിസോഴ്സ് പേഴ്സണുമായ ഫയാസ് ഹബീബ് ,
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിൽ മാസ്റ്റർ ട്രെയിനറായ
അൻഷദ് കുന്നക്കാവ് എന്നിവർ കേമ്പിന് നേതൃത്വം നൽകുന്നു. കൂടാതെ വിവിധ മേഖല യിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ടീം ബിൽഡിംഗ് , നാടൻ കളികൾ പേപ്പർ ക്രാഫ്റ്റ് , നൃത്തം പാട്ട് , കഥ , ടൈം മാനേജ്മെന്റ് സാമൂഹീക സേവനം പ്രസംഗ കല , യോഗ എന്നിങ്ങനെ വിവിധ മേഖലയിലെ അവതരണങ്ങളും പരിശീലങ്ങളുമായി കേമ്പ് പുരോഗമിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് വരെ നീളുന്ന കേമ്പിൽ ഷബീഹ ടീച്ചർ , ഡോക്ടർ : സഹ് ല എ ആർ , ഫസീല ഹാരിസ് , റഷീദ ബദർ , ഫാത്തിമ സുനീറ , ഫാത്തിമ അജ്മൽ , ഉമ്മു സൽമ , മിന്നത് നൗഫൽ , ഹന്നത് നൗഫൽ , ഷഹന സവാദ് , നൗർ ഹമീദ് എന്നിവർ മെന്റർമാരാണ്.
മലർവാടി രക്ഷാധികാരി എം എം സുബൈർ , ആക്റ്റിങ് ജനറൽ സെക്രട്ടറി സജീബ് , കേമ്പ് കൺ വീനർ അനീസ് വികെ ,
മലർവാടി സെക്രട്ടറി റഷീദ സുബൈർ , വനിതാവിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ് ഫാത്തിമ സ്വാലിഹ് എന്നിവരും കേമ്പിനു ആവശ്യമായ സഹായങ്ങൾ ചെയ്ത് വരുന്നു.
വിശദ വിവരങ്ങൾക്ക് 3959 3782 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു