തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിനെ അനുകൂലിച്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ് വി മുരളീധരൻ. ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ചുക്കൊണ്ടായിരുന്നു മുരളീധരന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ ‘യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’ എന്ന വിധത്തിൽ പരിഹാസങ്ങൾ നിറഞ്ഞതോടെ മുരളീധരൻ പോസ്റ്റ് തിരുത്തൽ വരുത്തി. ‘കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന […]