കൊല്ലം: ഒരുമിച്ചു യാത്ര ചെയ്യവേ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നാലുപേരടങ്ങിയ സംഘമാണു കാറിലുണ്ടായിരുന്നതെന്നാണു സൂചന. ഒരുമിച്ചു കാറിലെത്തിയ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാകുകയും പരസ്പരം വടിവാൾ എടുത്തു വീശുകയുമായിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് കാറിന് തീയിടുകയായിരുന്നു. ഇതോടെ ഇവർ പല വഴിക്ക് ഓടിപ്പോയി. ഈ വാഹനം മുൻപ് പ്രദേശത്ത് ഇവരെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കെഎൽ 5 എച്ച് 6490 ചുവപ്പ് മാരുതി കാറാണ് […]