ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ നാലു സ്ത്രീകളുടേയും തിരോധാനത്തിൽ ദുരൂഹത നീക്കാൻ തീരുമാനിച്ച് പോലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പിന്നാലെ തന്നെ പോയാൽ മറ്റു സ്ത്രീകളുടെ തിരോധാനത്തിലും വ്യക്തതവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്, ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പോലീസ് വീണ്ടും ചികഞ്ഞെടുത്ത് പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ ഇന്നും പരിശോധന നടത്തും. 2006 നും 2025 നും ഇടയിൽ കാണാതായ […]