തലശേരി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസ് കാവലിൽ ഹോട്ടലിലിരുന്നു മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോടതിയിൽ നിന്ന് മടങ്ങുമ്പോൾ തലശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. സംഭവത്തിൽ കണ്ണൂരിലെ മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ എആർ ക്യാമ്പിലെ പോലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ നിന്ന് മടങ്ങുമ്പോൾ കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തുകയായിരുന്നു. […]